ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ കണ്ണൂരില്‍ അപകടത്തില്‍ മരിച്ചു

kannur-accident-2
SHARE

ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ വൈശാഖ് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വീട്ടുമതിലില്‍ ചെന്ന് ഇടിക്കുകയായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...