യുഎന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

un-security-council-1
SHARE

യുഎന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ സ്ഥിരാംഗമല്ലാത്ത രാജ്യമായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.  193  അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യക്ക് ലഭിച്ചു. ഏട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടുവര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി. ഇന്ത്യയ്ക്കൊപ്പം മെക്സിക്കോ, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും അംഗത്വം നേടി. ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇന്ത്യ യുഎന്നിലെത്തിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...