രാജ്യാന്തര വിപണിയില്‍ കുറഞ്ഞു; എന്നിട്ടും ഇന്ധനവിലയിൽ കുതിപ്പ്: വീണ്ടും കൂട്ടി

petrol-pump-1
SHARE

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും  ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പന്ത്രണ്ടുദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണ് കൂട്ടിയത്. അതേ സമയം ലോക്ഡൗണ്‍ മൂലമുളള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന്  കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിച്ചു.

ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറ​ഞ്ഞത്. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ഒരു ഡോളര്‍ കുറഞ്ഞ് ബാരലിന് 40 ഡോളറായി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധന തുടരുകയാണ് .പന്ത്രണ്ട് ദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂടിയത് ആറുരൂപ 68 പൈസയും പെട്രോളിന് ആറുരൂപ 53 പൈസയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ‍പെട്രോളിന് 78 രൂപ ഏഴു പൈസയും ഡീസലിന് 72 രൂപ 46 പൈസയുമാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച് 16 മുതല്‍ ജൂണ്‍ ആറ് വരെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 

എന്നാല്‍ ഇതേ സമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 33 ഡോളറില്‍ നിന്ന് 19 ഡോളറായി കുത്തനെ കുറഞ്ഞു. ഇത് മുതലെടുത്ത് കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയതോടെ വിലയിടിവിന്‌‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ലോക്ഡൗണ്‍ തീര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില 33 ഡോളറില്‍ നിന്ന് 41 ഡോളറായി വര്‍ധിച്ചു. ഈ വര്‍ധനയുടെ ഭാരം എണ്ണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയതോടെയാണ് ഓരോ ദിവസവും ഉളള ഇന്ധനവില വര്‍ധന. ഇതിനിടെ ലോക്ഡൗണ്‍ കാലത്ത് വില്‍പന കുറഞ്ഞതുമൂലമുളള പ്രതിസന്ധി മറികടക്കുന്നതിന് വര്‍ധിപ്പിച്ച് എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയംചോദിച്ച് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...