കോവിഡ് ബാധിച്ച് കണ്ണൂരില്‍ 28 വയസ്സുള്ള എക്സൈസ് ഡ്രൈവര്‍ മരിച്ചു

sunil-excise-1
SHARE

കോവിഡ് ബാധിച്ചു കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവർ (28) മരിച്ചു.  ബ്ലാത്തൂർ സ്വദേശി സുനിലാണു മരിച്ചത്. കേരളത്തിലെ കോവിഡ് മരണം 21 ആയി . രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്.  കഴിഞ്ഞ 12 വരെ മട്ടന്നൂർ എക്സൈസ് ഓഫിസിൽ ജോലി ചെയ്തിരുന്നു. 12ന് വൈകിട്ട് പനിയും ശ്വാസതടസ്സവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ച് ഇവിടെനിന്ന് 14ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു. 

മട്ടന്നൂര്‍ എക്സൈസ് റേയ്ഞ്ച് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍ സ്വദേശിയെ കടുത്തപനിയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതോടെ ഞായറാഴ്ച കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പതിന്നാലുകാരന്റെ രോഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...