കളമശേരിയിലെ പൊലീസുകാരന് കോവിഡ്; 61 പൊലീസുകാര്‍ ക്വാറന്‍റീനില്‍; ആശങ്ക

Kalamassery-Station-01
SHARE

എറണാകുളം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി പൊലീസുകാരനും ചെന്നൈയിലേക്ക് പോയ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. കളമശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഒാഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹം കോവിഡ് കെയര്‍ സെന്‍ററുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്നു.

സ്റ്റേഷനിലെ 61 പൊലീസുകാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചിരുന്നു. സ്റ്റേഷനില്‍ പരാതിയുമായി എത്തിയവരോടും ഇടപഴകി. വിപുലമായ സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടുന്ന റൂട്ട്  മാപ്പ് ഉടന്‍ പുറത്തുവിടും. കൊച്ചിയില്‍നിന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് ഉള്‍പ്പെടുന്ന പ്രദേശം നിരീക്ഷണത്തിലാക്കും.

Loading...
Loading...