ടോപ്ഗിയറിൽ കുതിച്ച് ഇന്ധനവില; തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കൂടി

oil-price-t
SHARE

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് എഴുപത്തിയാറു രൂപ അന്‍പത്തിയേഴു പൈസയും ഡീസലിന് എഴുപതുരൂപ എഴുപത്തിയഞ്ചു പൈസയും നല്‍കണം. ഒന്‍പതു ദിവസംകൊണ്ട് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപ തൊന്നൂറ്റി അഞ്ചു പൈസയും കൂടി

കോവിഡ്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജനത്തിന്റെ നടുവോടിച്ച് ഇന്ധനവിലവര്‍ധന തുടരുകയാണ്.  രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഒായില്‍ വില കുത്തനെ ഇടിയുമ്പോഴാണ് രാജ്യത്തെ ഇന്ധന വിലവര്‍ധന.

ചില്ലറപൈസവച്ച് ദിവസവുമുണ്ടാകുന്ന വര്‍ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ തുടർച്ചയായ ഇന്ധനവില വര്‍ധന സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്‍റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറില്‍നിന്ന് 38 ഡോളറായിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...