തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിച്ചു

petrol-station-new
SHARE

തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വർധിച്ചത്.  തീവില പിടിച്ചു നിർത്തിയില്ലെങ്കിൽ  കോവിഡ് കാലത്ത് ആവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. കഴിഞ്ഞ എട്ടുദിവസങ്ങൾ പരിശോധിച്ചാൽ ഞെട്ടിപ്പിക്കും വിധമാണ് പെട്രോൾ ഡീസൽ വില വർധിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ  പെട്രോളിനും ഡീസലിനും നാല് രൂപയിൽ അധികം വര്ധിച്ചിരിക്കുന്നു. 

കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ഇരട്ടി ദുരിതവുമായാണ് ഈ വില വർധന. ഇന്ധനവിലയ്ക്കൊപ്പം ആവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. തീരുവ കുറയ്ക്കുന്നതടക്കം സർക്കാർ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമെ ഇരുട്ടടിയാവുന്ന ഇന്ധനവില അല്പമെങ്കിലും പിടിച്ചുകെട്ടാൻ സാധിക്കൂ

MORE IN BREAKING NEWS
SHOW MORE
Loading...
Loading...