ഏഴാംദിവസവും ഇന്ധനവില കൂടി; കൈ പൊള്ളി സാധാരണക്കാർ

petrol-station3
SHARE

കോവിഡ്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജനത്തിന്റെ നടുവോടിച്ച് ഇന്ധനവിലവര്‍ധന തുടരുന്നു. പെട്രോള്‍ ലീറ്ററിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഒായില്‍ വില കുത്തനെ ഇടിയുമ്പോഴാണ് തുടര്‍ച്ചയായ ഏഴാംദിവസവും രാജ്യത്തെ ഇന്ധന വിലവര്‍ധന.

ഏഴുദിവസം കൊണ്ട് മൂന്നു രൂപ 91 പൈസയുടെ വര്‍ധനയാണ് പെട്രോള്‍ വിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 3 രൂപ 78 പൈസയും . ഇതോടെ കൊച്ചിയില്‍ പെട്രോളിന് 75 രൂപ 32 പൈസയും ഡീസലിന് 69 രൂപ 58 പൈസയുമാണ് ഇന്നത്തെ വില. ചില്ലറപൈസവച്ച് ദിവസവുമുണ്ടാകുന്ന വര്‍ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ ഒരാഴ്ചയ്ക്കിടെ ഇന്ധനവിലയില്‍ നാലുരൂപയ്ക്കടുത്തുണ്ടായ വര്‍ധന സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്‍റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറില്‍നിന്ന് 38 ഡോളറായിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...