തുടര്‍ച്ചയായി നാലാംദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു; കൈപൊള്ളി ജനം

fuel-price-2
SHARE

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായി നാലാംദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കൂടി. പെട്രോളിന് 73 രൂപ .81 പൈസയാണ് കൊച്ചിയിലെ വില. ഡീസല്‍ വില 67 രൂപ 97 പൈസയായി. പെട്രോളിന് നാലുദിവസം കൊണ്ട് 2രൂപ 8പൈസയും ഡീസലിന് നാലുരൂപ നാലുപൈസയും കൊച്ചിയില്‍ കൂടി.

രാജ്യന്തരവിപണിയില്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ധനവില ഉയര്‍ത്താന്‍ കമ്പനികള്‍ തീരുമാനിച്ചത്. വില ഇടിഞ്ഞപ്പോള്‍ രണ്ടുവട്ടമായി എക്സൈസ് തീരുവ  കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...