ദുരഭിമാന വധശ്രമത്തിൽ ഒരാൾ അറസ്റ്റിൽ; ആക്രമണ ദൃശ്യങ്ങൾ പുറത്ത്

attack-visual
SHARE

മുവാറ്റുപുഴയില്‍ ദുരഭിമാന വധശ്രമക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ ബൈക്കിലെത്തിച്ച സുഹൃത്താണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് പണ്ടിരിമല തടിയിലക്കുടിയില്‍ അഖിലിന് വെട്ടേറ്റത്. അഖിലിന്‍റെ കാമുകിയുടെ സഹോദരനാണ് പ്രതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പ്രതിയെത്തിയത് ഇരു കൈകയിലും വാളുമായെന്ന് വെട്ടുകൊണ്ട് ഗുരുതരമായി പരുക്കേറ്റ യുവാവിന്‍റെ സുഹൃത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.  

അഖിലിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചെന്ന് അരുണ്‍. ഈ സയത്താണ് അഖില്‍ ഒാടിമാറിയത്. കൈയിലും തലയിലും ഗുരുതരമായി പരുക്കേറ്റ അഖിലിനെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അരുണ്‍ പറഞ്ഞു. അഖിലിനെ പ്രതി ബേസില്‍ നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അരുണ്‍  െവളിപ്പെടുത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...