രണ്ടു കയ്യിലും വാളുമായി ബൈക്കില്‍ എത്തി; അഖിലിനെ അതിക്രൂരമായി വെട്ടി: സുഹൃത്ത്

Love-Attack-01
SHARE

മെഡിക്കൽ സ്റ്റോറിൽ മാസ്ക്ക് വാങ്ങാൻ ബൈക്ക് നിർത്തിയപ്പോഴാണ് ബേസിലും മറ്റൊരാളും ചേർന്ന് അഖിലിനെ വെട്ടിയതെന്ന് സുഹൃത്ത് അരുൺ മനോരമ ന്യൂസിനോട്. അഖിലിനൊപ്പം സുഹൃത്ത് അരുണിനും വെട്ടുകൊണ്ടു. രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. തടയാന്‍ ചെന്ന തന്നെയും ആക്രമിച്ചു, ഈ സമയത്താണ് അഖിലിന് ഓടിമാറാനായത്. അഖിലിനെ ബേസില്‍ നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അരുണ്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.

ബൈക്കിന് പുറകിൽ ഇരുന്നയാളുടെ കൈയിലായിരുന്നു വടിവാൾ ഉണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ അഖിലിനെ ആദ്യം മൂവാറ്റപ്പുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അഖിലിന് പെൺകുട്ടിയെ പരിചയമുണ്ടായിരുന്നുവെന്നും അരുൺ പറഞ്ഞു. അതേസമയം, ബൈക്ക് ഒാടിച്ചിരുന്നയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബേസിലിനായി തിരച്ചിൽ തുടരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് ആക്രമിച്ചത്.  ഇന്നലെ വൈകിട്ട് നൂറ്റിമുപ്പത് കവലയ്ക്ക് സമീപമാണ് സംഭവം. മാസ്ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാളുകൊണ്ട് കഴുത്തിലും കൈയ്യിലും വെട്ടുകയായിരുന്നു. സഹോദരന്‍ വടിവാളുമായി പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിന് മുന്നറയിപ്പ് നല്‍കിയിരുന്നതാണ്.   

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...