ആന ചരിഞ്ഞതില്‍ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു; മുഖ്യപ്രതികള്‍ ഒളിവില്‍

elephant-death-case-2
SHARE

പാലക്കാട്ട് ആന ചെരിഞ്ഞ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു.  ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ട്രൈബ്യൂണലിന്റെ ചെന്നൈ  ബെഞ്ച് വനം വകുപ്പിനു നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സിമിതിയുണ്ടാക്കണം. സമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസ് കെ. രാമകൃഷ്ണന്‍, ജുഡീഷ്യല്‍ അംഗം സൈബല്‍ ദാസ് ഗുപ്ത  എന്നിവരടങ്ങിയ ബെഞ്ചാണ്  മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത്. കേസ് അടുത്തമാസം പത്തിനു  വീണ്ടും പരിഗണിക്കും. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, പാലക്കാട് സൈലന്റ്‌വാലിയിൽ ഗർഭിണിയായ ആന ചരിഞ്ഞകേസില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അമ്പലപ്പാറയില്‍ കൃഷി ചെയ്യുന്ന ഓടക്കയം സ്വദേശിയായ വിൽസൺ ആണ് അറസ്റ്റിലായത്.  കേസിലെ മുഖ്യപ്രതികളും റബ്ബര്‍ എസ്റ്റേറ്റ് ഉടമകളുമായ അബ്ദുള്‍ കരീം, മകന്‍ റിയാസുദീന്‍ എന്നിവരാണ് ഒളിവില്‍ പോയി. 

വനംപൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നു ദിവസം മുൻപേ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകളോടെയാണ് അമ്പലപ്പാറയിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വിൽസന്റ അറസ്റ്റ് . പടക്കം തയ്യാറാക്കിയതിലാണ് വിൽസൺന്റെ പങ്ക്. എന്നാലിത് ഉപയോഗപ്പെടുത്തിയത് മറ്റ് രണ്ട് പേരാണ്. ഇവർക്കായി തിരച്ചിൽ തുടങ്ങി. പന്നി ശല്യം കുറയ്ക്കാൻ വച്ച കെണിയാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. 

മേയ് 27നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചരിഞ്ഞത്. വായിൽ വലിയ മുറിവുകളുമായി രണ്ടാഴ്ചയോളം കാട്ടാന തീറ്റയെടുക്കാതെ ക്ഷീണിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കാട്ടാന  ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്.  കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈലന്റ‌്‌വാലിയോട് അതിരിടുന്ന നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുളള ഏകദേശം 50 കിലോമീറ്റര്‍ പ്രദേശത്തെ സ്വകാര്യതോട്ടങ്ങള്‍, വാഴ, കൈതച്ചക്ക എന്നിവയുടെ കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ അന്വേഷണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...