കലാപം നേരിടാന്‍ വാഷിങ്ടണില്‍ സൈന്യം; 5 പേർക്ക് വെടിയേറ്റു; അക്രമം പടരുന്നു

America Protests Los Angeles
SHARE

കലാപം നേരിടാന്‍ വാഷിങ്ടണില്‍ 1600 സൈനികർ ഇറങ്ങി. ബ്രൂക്‌ലിനില്‍ വെടിവയ്പില്‍ രണ്ടു പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നീതി ലഭിക്കുവരെ പോരാട്ടമെന്ന് കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ കുടുംബം പ്രഖ്യാപിച്ചു. അതേസമയം, ട്രംപിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ക്രിസ്ത്യന്‍ മതനേതാക്കളും രംഗത്തെത്തി.  

കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ അവസാന വാക്കുകള്‍ ഏറ്റുചൊല്ലിയുള്ള  പ്രകടനങ്ങള്‍ ബ്യൂണസ് ഐറിസിലും പാരിസിലും മുതല്‍  പലസ്തീനില്‍ വരെ  നടന്നു. പാരിസില്‍ പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. 

അമേരിക്കയില്‍ സമാധാനപരമായ പ്രകടനങ്ങള്‍ക്കു പുറമെ അക്രമങ്ങളും തുടരുകയാണ്. ന്യൂയോര്‍ക് ഫിഫ്ത് അവന്യൂവിലെ  കടകള്‍ കൊള്ളയടിക്കപ്പെട്ടു. ലൊസാ‍ഞ്ചലസിലെ മാളിന് തീവച്ചു. സെന്റ് ലൂയിയില്‍ നാലു പൊലീസുകാര്‍ക്ക് വെടിയേറ്റു. ലാസ് വേഗസില്‍ വെടിയേറ്റ പൊലീസുകാരന്റെ നില ഗുരുതരമാണ്. രണ്ട് വിദ്യാര്‍ഥികള്‍ക്കു നേരെ വൈദ്യുതി ലാത്തി ഉപയോഗിച്ച രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു.

വൈറ്റ് ഹൗസിനു മുന്നില്‍ സമരം ചെയ്തവരെ വിരട്ടിയോടിച്ച് പള്ളിയിലെത്തി ബൈബിളുമായി  ചിത്രങ്ങളെടുത്ത ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ് വിമര്‍ശിച്ചു. ട്രംപിന് തൊട്ടുമുമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റായ ജോര്‍ജ് ബുഷും പ്രക്ഷോഭങ്ങളെ പിന്തുണച്ചു. സ്വന്തം രാജ്യത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പീഡിക്കപ്പെടുന്നതുതന്നെ വന്‍പരാജയമെന്ന ബുഷിന്റെ നിലപാട് പ്രക്ഷോഭകരെ ഗുണ്ടകളും തെമ്മാടികളും വിളിക്കുന്ന ട്രംപിനുള്ള മറുപടിയായി  വിലയിരുത്തപ്പെടുന്നു.     

MORE IN BREAKING NEWS
SHOW MORE
Loading...
Loading...