പ്രതി രക്ഷപ്പെടുന്ന ദൃശ്യം പുറത്ത്; വീട്ടമ്മയുടെ കൊലയില്‍ കാറിനായി തിരച്ചില്‍

kottayam-murder-3
SHARE

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രക്ഷപ്പെട്ട  കാറിനായി തിരച്ചിൽ ഊർജിതം. സംഭവത്തിന് ശേഷം പ്രതി കാറിൽ രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. കൃത്യത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.   

കൃത്യം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് പൊലീസിന് സൂചനയില്ല. വീട്ടുകാരെ അടുത്തറിയുന്നവരാണ് പ്രതികളെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. കൊലപാതകത്തിന് ശേഷം രാവിലെ പത്ത് മണിയോടെ മോഷ്ടിക്കപ്പെട്ട കാർ പുറത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുമരകം ഭാഗത്തേക്കാണ് കാർ പിന്നീട് സഞ്ചരിച്ചത്. കാറിൽ ഒരാൾമാത്രമാണ് ഉണ്ടായിരുന്നത്. കാർ കണ്ടെത്താൻ അയൽ ജില്ലകളിൽ ഉൾപ്പെടെ പരിശോധന തുടരുന്നു. ഡിഐജി കാളിരാജ് മഹേഷ് കുമാർ അന്വേഷണ പുരോഗതി വിലയിരുത്താൻ സ്ഥലതെത്തി. 

ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തം പുരണ്ട കയ്യുറകൾ കണ്ടെത്തി. ഇതിൽ നിന്ന് മണം പിടിച്ച് പുറത്തേക്കോടിയ പൊലീസ് നായ ജിൽ ഒരു കിലോമീറ്റർ അകലെ മീനച്ചിലാറിന് തീരത്തെ കടവിലാണ് ആണ് യാത്ര അവസാനിപ്പിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബയുടെ ഭർത്താവ് സാലി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . പോസ്റ്റ്മോർട്ടം നടപടികൾക്ക്  ശേഷം ഷീബയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...