തൂണേരിയിലെ മല്‍സ്യ മൊത്തവ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതൽപേർ; ആശങ്ക

Tuneri-Contact-01
SHARE

കോഴിക്കോട് രോഗം സ്ഥിരീകരിച്ച തൂണേരിയിലെ മല്‍സ്യ മൊത്തവ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍  കൂടുതല്‍ പേര്‍. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 86 പേരാണ് വടകര നഗരസഭ ഉള്‍പ്പടെ അഞ്ചുപഞ്ചായത്തുകളിലായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ കണ്ടെത്തിയത്.  ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്ന് വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ധര്‍മടത്തിന് പിന്നാലെ കോഴിക്കോട്  തൂണേരിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപട്ടിയും ആരോഗ്യവകുപ്പിന് ആശങ്ക നല്‍കുന്നതാണ് . മൊത്തമല്‍സ്യവ്യാപാരിയായ ഇയാള്‍ക്ക് രോഗം ലഭിച്ചത് ധര്‍മടത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്.തൂണേരി പഞ്ചായത്തംഗം ഉള്‍പ്പടെ  86 പേരാണ് വടകര നഗരസഭാ,തൂണേരി, പുറമേരി, വളയം, എടച്ചേരി,കുന്നുമ്മല്‍  പഞ്ചായത്തുകളിലായി ഈ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്.ഇതില്‍ ഒമ്പത് പേര്‍ ബന്ധുക്കളാണ്.ഇവരെല്ലാം വീടുകളില്‍ കര്‍ശന നിരീക്ഷണത്തിലാണ്.ഇതിനു പുറമെ ഈ ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാര്‍ഡുകളും  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടങ്ങളിലെ  എല്ലാ ചില്ലറ മല്‍സ്യവ്യാപാരികളും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശവും കലക്ടര്‍ നല്‍കി.തൂണേരി പഞ്ചായത്ത് പരിധിയില്‍ തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...