സൗദിയിൽ 2 മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു; മുംബൈയിൽ മലയാളി അധ്യാപകൻ മരിച്ചു

saudi-death
SHARE

സൗദിയിൽ രണ്ട് മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍, കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത് എന്നിവരാണ് ജിദ്ദയിൽ മരിച്ചത്. 49കാരനായ ഉമ്മർ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 59കാരൻ മുഹമ്മദലി ജാമിഅ ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 32ആയി. 138 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.  

മുംബൈയിൽ മലയാളി പ്രധാനധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു. കുർള വിവേക് വിദ്യാലയ ഹൈസ്‌കൂൾ പ്രിൻസിപ്പളായ വിക്രമൻ പിള്ളയാണ് മരിച്ചത്. 53 വയസായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. ഒരാഴ്ച്ചയായി കോവിഡ്  ചികിത്സയിലായിരുന്നു. മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ്. 

ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ നില അതീവ ഗുരുതരം. വെന്റിലേറ്റർ സഹായത്തോടെയാണ് നഴ്സിന്റെ ജീവൻ നിലനിർത്തുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു തൂങ്ങി മരിക്കാനുള്ള നഴ്സിന്റെ ശ്രമം. കൊല്ലം പുനലൂർ സ്വദേശിനിയാണ്. മൂന്ന് മാസം മുൻപാണ് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിൽ യുവതി ജോലിക്ക് പ്രവേശിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...