കള്ളപ്പണം വെളുപ്പിക്കൽ കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

Ibrahim-Kunju-02
SHARE

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസ് പിൻവലിക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ  വിജിലൻസ് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ  പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ, ഇബ്രാഹിംകുഞ്ഞും മകനും ചേർന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പാലാരിവട്ടം മേൽപ്പാലം പണികഴിപ്പിച്ച കാലത്ത്, ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പതിനൊന്ന് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് പാലംപണിയുമായി ബന്ധപ്പെട്ട അഴിമതിയുടെ തെളിവാണെന്നും കാണിച്ച് ആദ്യം നൽകിയ പരാതിയുടെ പേരിലാണ് ഗിരീഷ് ബാബുവിന് ഭീഷണി ഉണ്ടായത്. പരാതി പിൻവലിച്ചാൽ 5 ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനവും ഉണ്ടായിരുന്നു.പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം  തുടങ്ങിയത്. കഴിഞ്ഞ ദിവസം  മകൻ അബ്ദുൽ ഗഫൂറിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...