നടക്കുന്നത് ബ്ലാക്ക് മെയിലിങ്; ഗിരീഷിന്റെ ഉദ്ദേശം അന്വേഷിക്കണം: ഇബ്രാഹിം കുഞ്ഞ്

Ibrahim-Kunj-reaction
SHARE

കള്ളപ്പണമിടപാടിന്റെ പേരിലടക്കം തനിക്കെതിരെ ഉയർന്ന  പരാതികൾ  ബ്ലാക്ക് മെയിലിങ് എന്ന് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ്. ഭാവിയിൽ ഉപദ്രവിക്കാതിരിക്കാൻ 10ലക്ഷം രൂപ വേണമെന്ന് പരാതിക്കാരൻ ഗിരീഷ് ബാബു ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു വട്ടം ഇയാൾ വീട്ടിൽ വന്ന് കണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഗിരീഷ്ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്   കൊച്ചിയിൽ  നാല് മണിക്കൂറോളം ചോദ്യം ചെയ്തു.

ഗിരീഷ് ബാബു 10 വർഷമായി പല പരാതികളും കൊടുക്കുകയും പിൻവലിക്കുകയുമാണ്. ഇതിന്റെയൊക്കെ ഉദ്ദേശം എന്തായിരുന്നു എന്ന് അന്വേഷിക്കണം . പാർട്ടിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഗിരീഷ്ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്   കൊച്ചിയിൽ  നാല് മണിക്കൂറോളം ചോദ്യം ചെയ്തു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...