ബെവ്ക്യു അഴിമതിയിൽ വിജിലന്‍സ് അന്വേഷണം വേണം; ബാറുകാരുമായി ഒത്തുകളി: ചെന്നിത്തല

Ramesh-Chennithala29-5
SHARE

ബെവ്ക്യു ആപ്പിനെക്കുറിച്ചുള്ള ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം. ബാറുകാരുമായി ഒത്തുകളിച്ചു. ബവ്‍റിജസ് കോര്‍പറേഷന്‍ പൂട്ടേണ്ടനിലയിലെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം, മദ്യം വാങ്ങാന്‍ ആപ് വഴി  ടോക്കണ്‍ നല്‍കുന്നത് ‘ബെവ്്ക്യു’ ആപ്തല്‍ക്കാലം തുടരട്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സ്റ്റാര്‍ട് അപ് കമ്പനിയെന്ന പരിഗണനയാണ് നല്‍കിയത്. ആപിന്റെ സാങ്കേതികപ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആപിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍പരിഹരിക്കാന്‍ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ബാറുകളില്‍ പരിശോധനയ്ക്ക് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ക്രമക്കേട് കണ്ടെത്തിയാല്‍ ബാര്‍ ഉടന്‍ അടപ്പിക്കാനും മന്ത്രി എക്സൈസ് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...