ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളിലും മദ്യടോക്കണ്‍; ആശയക്കുഴപ്പം

kannur-bar-1
SHARE

ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയ കണ്ണൂരിലെ ബാര്‍ ഹോട്ടലുകളിലും മദ്യടോക്കണ്‍ നല്‍കി. അനുമതി ഇല്ലാത്തതിനാല്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഹോട്ടലുടമകള്‍ അറിയിച്ചതോടെ നൂറിലധികം പേര്‍ നിരാശരായി മടങ്ങി. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ കടുത്ത ആശയകുഴപ്പമാണ് നിലനില്‍ക്കുന്നത്.  

ഇന്നലെ രാത്രി മണിക്കൂറുകള്‍ ശ്രമിച്ചിട്ടാണ് സൗത്ത് ബസാറിലുള്ള രാജേഷിന് ടോക്കണ്‍ ലഭിച്ചത്. രാവിലെ 11. 15 ആയിരുന്നു മദ്യം വാങ്ങാനെത്തേണ്ട സമയം. ഓട്ടോറിക്ഷ വിളിച്ച് കൃത്യസമയത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രാജേഷിനെപ്പോലെ നിരാശരായ ആളുകള്‍ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ‍

നഗരത്തില്‍ മൂന്ന് ഹോട്ടലുകളിലും കൂത്തുപറമ്പിലും തളിപ്പറമ്പിലുമുള്ള രണ്ട് ഹോട്ടലുകളിലുമാണ് സമാനപ്രശ്നം ഉണ്ടായത്. പയ്യന്നൂരില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മദ്യ വില്‍പ്പന പൂര്‍ണമായും തടസപ്പെട്ടു. ഇവിടെ മദ്യം വാങ്ങാനെത്തിയവരുടെ നിര റോഡിലേയ്ക്കും നീണ്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...