രണ്ടുമാസമായി മദ്യം കാത്തിരുന്നവരെ ആപ്പിലാക്കി ‘ബെവ് ക്യൂ’; സര്‍ക്കാരിനും തലവേദന

bevq-bar-1
SHARE

രണ്ടുമാസമായി മദ്യം കാത്തിരുന്നവരെ ആപ്പിലാക്കി സര്‍ക്കാരിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍. മുപ്പത് ലക്ഷം പേര്‍ക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ ബെവ് ക്യൂ ആപ് വെറും മൂന്നുലക്ഷം പേരായപ്പോള്‍ ഇടിച്ചു നിന്നു. നീണ്ട തയാറെടുപ്പുകള്‍ക്കൊടുവില്‍ അവതരിപ്പിച്ച ആപ് സര്‍ക്കാരിനും തലവേദനയാകുമെന്ന് ഉറപ്പായി.

  

ബെവ് ക്യു ആപ് പ്ലേസ്റ്റോറില്‍ അപ് ആയതുമുതല്‍ തുടങ്ങിയ ആപിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. ടോക്കണുള്ള ബുക്കിങ് തുടങ്ങിയത് മുതല്‍ വണ്‍ ടൈം പാസ് വേഡ് ലഭിക്കുന്നില്ല എന്ന പരാതിയാണ് വ്യാപകമായി ഉയര്‍ന്നത്. പത്തുലക്ഷം പേര്‍ ഒരേസമയം ആപ് ഉപയോഗിക്കാമെന്നിരിക്കെ 15 ലക്ഷം ഒടിപിയെങ്കിലും ഒരേ സമയം അയക്കാന്‍ കാര്യക്ഷതമയുള്ള സര്‍വീസ് പ്രൊവൈഡര്‍ കമ്പനി വേണമായിരുന്നു. ബെവ്ക്യു ആപ് രൂപകല്‍പന ചെയ്ത ഫെയര്‍കോഡുമായി കരാറുള്ള ഒടിപി സര്‍വീസ് പ്രൊവൈഡര്‍ കമ്പനിക്ക് ഇതിന് സാധിക്കാതെ വന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. 

കമ്പനികളുടെ എണ്ണം കൂട്ടുമെന്നാണ് ഫെയര്‍കോഡ് പിന്നീട് വ്യക്തമാക്കി. ബുക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് വളരെ ദൂരെയുള്ള മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ ലഭിക്കുന്നുവെന്നും വ്യാപക പരാതിയുണ്ട്. ജിപിഎസ് കോഓര്‍ഡിേനറ്റ്സ് ഉപയോഗിച്ച് രണ്ടു സ്ഥലങ്ങള്‍ക്കിടയിലെ യാത്രാദൂരം കണക്കാക്കുന്നതില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ആപ്പിന്‍റെ യൂസര്‍ ഇന്‍റര്‍ഫേസിനെക്കുറിച്ചും നല്ല അഭിപ്രായമല്ല. 

ഒരു തവണ ഒടിപി ലഭിക്കാതെ ആദ്യ പേജിലേക്ക് തിരിച്ചുപോയാല്‍ പേരും ഫോണ്‍ നമ്പരും വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്നതും ഫോണ്‍ നമ്പരോ, പിന്‍കോഡോ തെറ്റായി രേഖപ്പെടുത്തിയാല്‍ അത് ബുക്ക് ചെയ്യുന്നയാളെ അറിയിക്കാത്തതും ആപിന്‍റെ റേറ്റിങ് കുറയ്ക്കും. ഉപഭോക്താവിന്‍റെ സൗകര്യമനുസരിച്ചുള്ള തിയതിയോ സമയമോ ലഭിക്കില്ല. ബുക്ക് ചെയ്തത് സ്വയം റദ്ദാക്കാനുമാകില്ല. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ വില്‍പനകേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാഞ്ഞതും പിഴവായി. ആദ്യഘട്ടത്തിലെ പിഴവുകള്‍ തിരുത്താനായില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ആപിന് ഏറെ പഴികേള്‍ക്കേണ്ടി വരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...