ഉത്ര വധം: കടിച്ചത് മൂര്‍ഖന്‍ തന്നെ; പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു

suraj-suresh-snake-2
SHARE

അഞ്ചല്‍ ഉത്ര വധക്കേസില്‍ പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ മാസം ജീര്‍ണിച്ച നിലയിലായിരുന്നു. ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കൊല്ലം അഞ്ചലിൽ ഭർത്താവ് ഭാര്യയെ കൊല്ലാൻ ഉപയോഗിച്ച വിഷ പാമ്പിന്റെ ജഡം പുറത്തെടുത്തു. ഉത്രയുടെ വീടിനോട് ചേർന്നൊരുക്കിയ താൽകാലിക സംവിധാനത്തിൽ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്.

ദ്യക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായാണ് ഉത്രയുടെ മുറിയിൽ നിന്നു കണ്ടെത്തിയ പാമ്പിന്റെ ജഡം പുറത്തെടുത്തത്. പൊലീസ്, ഫോറൻസിക്, മൃഗ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു നടപടികൾ.

വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തു. നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സൂരജിന്റെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുകൾക്കോ കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യും. പ്രതികളെ ഉത്രയക്ക് ആദ്യം പാമ്പ് കടിയേറ്റ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിലും, സുരേഷ് സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലുമെത്തിച്ച് അടുത്ത ദിവസം തെളിവെടുക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...