കോവിഡ്; നിരീക്ഷണം ലംഘിക്കുന്നത് തടയാൻ മിന്നൽ പരിശോധന

police-march
SHARE

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങി പൊലീസ്. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന നടത്താൻ ഡി.ജി.പി , ജില്ല പൊലീസ് മേധാവി മാർക്ക് നിർദേശം നൽകി. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയെ ഇതിനായി ഉപയോഗിക്കും.

വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി , വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്ത് ഇറങ്ങി നടക്കുന്ന കേസുകൾ വർധിച്ചതോടെയാണ് നടപടി. ബസിലും കാറിലുമെല്ലാം അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്യുന്നത് തടയാനും നിർദേശമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...