പുറപ്പെട്ടത് യുപിയിലേക്ക്; തൊഴിലാളികള്‍ രാവിലെ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ ഒഡീഷയില്‍

train-2
SHARE

അതിഥി തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴിതെറ്റി ഒഡീഷയിലെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കുള്ള ശ്രമിക് ട്രെയിന്‍ വ്യാഴാഴ്ച രാത്രി മുംബയ്‍ക്കടുത്ത് വസായ് റോഡില്‍ നിന്നാണ് സര്‍വീസ് തുടങ്ങിയത്. ഇന്ന് ഗോരഖ്പുരിലെത്തേണ്ടതായിരുന്നു. 

എന്നാല്‍, രാവിലെ യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ ഒഡീഷയിലെ റൗര്‍ക്കേല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ ലോകോ പൈലറ്റിന് വഴിതെറ്റിയതാണെന്ന മറുപടി ലഭിച്ചതായി യാത്രക്കാര്‍ പറഞ്ഞു. അതേസമയം, ഔദ്യോഗിക വിശദീകരണത്തിന് റെയില്‍വേ തയാറായിട്ടില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ടതാണെന്നാണ് അനൗദ്യോഗിക വിശദീകരണം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...