ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് മേയര്‍; അല്ലെന്ന് മന്ത്രി; വെള്ളക്കെട്ടില്‍ ‘അടി’

kadakampally-tvm-sreekumar-
SHARE

തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ. ശ്രീകുമാര്‍. പുലര്‍ച്ചെ ഡാമുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പില്ലാതെ.  ‌അതിനാല്‍ മുന്നൊരുക്കം സ്വീകരിക്കാനായില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി.

അതേസമയം ഡാം തുറന്നത് വൃഷ്ടിപ്രദേശത്ത് അമിതയളവില്‍ മഴ പെയ്തിനാലാണെന്ന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...