ട്രെയിനുകളുടെ വിവരം നേരത്തെ അറിയിക്കണം; റെയില്‍വേ മന്ത്രിക്ക് കേരളത്തിന്റെ കത്ത്

train-2
SHARE

സ്പെഷല്‍ ട്രെയിനുകളുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് കേരളം. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ശ്രമിക് ട്രെയിനിന് കണ്ണൂരില്‍ വൈകി സ്റ്റോപ് അനുവദിച്ച പശ്ചാത്തലത്തിലാണ് കത്ത്. മുംബൈയില്‍ നിന്നുള്ള ട്രെയിനിന് സ്റ്റോപ് അനുവദിച്ചത് അവസാന നിമിഷം. വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസ്.

യാത്രക്കാർക്ക് ആരോഗ്യ പരിശോധന ഉൾപ്പെടെ ആവശ്യമുള്ള സാഹര്യത്തിലാണ് ട്രെയിൻ നിർത്തുന്ന വിവരം ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ആറിയാന്‍ വൈകീയത്. മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെയാണ് യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. കണ്ണൂരില്‍ യായ്രക്കാരെ ഇറക്കിയ ശേഷം ട്രെയിന്‍ തിരുവനന്തപുരത്തേയ്ക്ക് യാത്രതിരിച്ചു. 

ഇന്നലെ രാത്രി പത്തുമണിയോടെ മുംബൈ ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് യാത്ര തിരിച്ച ശ്രമിക് ട്രെയിന്‍ ഉച്ചയ്ക്ക് 2.45നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ യാത്രക്കാരെ വൈദ്യപരിശോധനകള്‍ക്ക് വിധേയരാക്കി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലക്കാരായ 56പേരെ തോട്ടടയിലെ ഗവ.പോളിടെക്നിക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇതരജില്ലക്കാരായവര്‍ക്ക് കെ.എസ്.അര്‍.ടി.സി ബസുകളില്‍ യാത്ര സൗകര്യം ഒരുക്കിയിരുന്നു. ആകെ 156പേര്‍ കണ്ണൂരില്‍ ഇറങ്ങി. 

ട്രെയിന്‍ കണ്ണൂരില്‍ നിര്‍ത്തുന്ന വിവരം അധികൃതര്‍ അറിയാന്‍ വൈകിയത് മുന്നൊരുക്കങ്ങളുടെ താളം തെറ്റിച്ചു. മുംബൈയിൽ നിന്ന് വണ്ടി പുറപ്പെട്ട ശേഷം യാത്രക്കാർ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാർ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിപ്പിച്ചത്. രാവിലെ പത്തുമണിയോടെ മനോരമ ന്യൂസ് ഈ വാര്‍ത്ത പുറത്തുവിട്ട ശേഷമാണ് ജില്ല കലക്ടറുൾപ്പെടെ ബന്ധപ്പെട്ടവർ ഈ വിവരം അറിയുന്നത്. ഒന്നരമണിക്കൂറിന് ശേഷം  തഹസീൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്റ്റേഷനിലെത്തി. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷയൊരുക്കിയത്.

പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷ മുന്‍കരുതലോടെയാണ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സ്വീകരിച്ചത്. സ്റ്റേഷനില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒരുക്കിയിരുന്നു.മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സർക്കാരാണ് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ ഏർപ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്ക്നിക്കൽ സ്റ്റോപ്പുകൾ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ഈ വണ്ടിക്ക് അനുവദിച്ചിരുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...