മദ്യ ആപ്പില്‍ അഴിമതി; എന്തിന് സിപിഎം സഹയാത്രികന്‍റെ കമ്പനി..?: ചെന്നിത്തല

ramesh-chennithala-1
SHARE

മദ്യത്തിന് മൊബൈല്‍ ആപ്പ് വരുന്നതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. സിപിഎം സഹയാത്രികന്റെ കമ്പനിയെ ഏല്‍പിക്കുന്നത് എന്തിനെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി  കമ്പനിയെ തിരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആപ്പ് വൈകുന്നത് മുന്‍പരിചയമില്ലാത്തവരെ ഏല്‍പിച്ചതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് പ്രതിരോധത്തിന് സര്‍വകക്ഷിയോഗം വിളിച്ചത് അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സ്പ്രിന്‍ക്ലറില്‍ ഓഡിറ്റ് വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ നശിപ്പിച്ചെന്ന വാദം വിശ്വസിക്കാനാകില്ല. ഐടി വകുപ്പ് അഴിമതി കൊടികുത്തി വാഴുന്നയിടമായെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ ഡേറ്റയും നശിപ്പിച്ചതായി സ്പ്രിൻക്ളർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.   

കേരളത്തിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുള്ള എല്ലാ ഡേറ്റയും നശിപ്പിക്കാൻ ഏപ്രിൽ 24ന് ആണ് ഹൈക്കോടതി സ്പ്രിൻക്ളറിന് നിർദേശം നൽകിയത്. ഇതേതുടർന്ന് ബാക്ക് അപ്പ്‌ ഡേറ്റ

സൂക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത തേടി മെയ്‌ 14ന് സ്പ്രിൻക്ളർ സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഇതിനു മറുപടിയായി മെയ്‌ 16ന് ആണ് എല്ലാ ഡേറ്റകളും നശിപ്പിക്കാൻ സർക്കാർ സ്പ്രിൻക്ളറിന് നിർദേശം നൽകിയത്. കോവിഡ് രോഗികളുടെ ഡേറ്റ, സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ആമസോൺ വെബ് സെർവറിലേക്ക് മാറ്റിയ സാഹചര്യത്തിൽ സ്പ്രിൻക്ളറിന്റെ കൈവശമുള്ള ഡേറ്റ നശിപ്പിക്കണം എന്നാണ് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പ്രിൻക്ളറിന്റെ നടപടി എന്നാണ് വിശദീകരണം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...