സര്‍വകക്ഷിയോഗം വിളിച്ചത് പ്രതിപക്ഷം പറഞ്ഞിട്ട്; വിശ്വാസത്തിലെടുക്കും: മുഖ്യമന്ത്രി

845-Pinarayi-Vijayan-and-Op
SHARE

കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന്  മുഖ്യമന്ത്രി. നല്ലകാര്യങ്ങള്‍ക്ക് പ്രതിപക്ഷം ഒപ്പമുണ്ടാകണം. വിമര്‍ശനങ്ങളില്‍ ശരിയുണ്ടെങ്കില്‍ സ്വീകരിക്കും. എല്ലാകാര്യത്തിലും നെഗറ്റീവ് സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗം വിളിച്ചത് പ്രതിപക്ഷ ആവശ്യപ്രകാരമെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

അതിനിടെ കോവിഡ് കാലത്ത് തന്റെ ജന്മദിനത്തിന് പ്രസക്തിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. നാട് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് പ്രധാനമായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...