അങ്കലാപ്പിനൊടുവില്‍ മുംബൈ ട്രെയിന്‍ കണ്ണൂരിലെത്തി; 103 പേര്‍ ക്വാറന്‍റീനിലേക്ക്

train-kannur-2
SHARE

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ കണ്ണൂരിലെത്തി. ട്രെയിനിലെത്തിയ മുന്നൂറോളം പേരാണ് കണ്ണൂരിലിറങ്ങിയത്. കണ്ണൂര്‍ ജില്ലക്കാരായ 103 പേരെ പരിശോധനകള്‍ക്ക് ശേഷം തോട്ടടയിലെ ഗവണ്‍മെന്‍റ് പോളി ടെക്നിക്കിലേക്ക് മാറ്റും. 14 ദിവസം ഇവര്‍ ഇവിടെ ക്വാറന്‍റീനില്‍ കഴിയും. വിഡിയോ റിപ്പോർട്ട് കാണാം.

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ശ്രമിക് ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ് അനുവച്ചത് ജില്ല ഭരണകൂടം ആദ്യം അറിഞ്ഞില്ല. യാത്രക്കാർക്കുള്ള ആരോഗ്യ പരിശോധന ഉൾപ്പെടെ ആവശ്യമുള്ള സാഹര്യത്തിലാണ് ട്രെയിൻ നിർത്തുന്ന വിവരം അധികൃതർ അറിയാതിരുന്നത്. മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ യാത്രക്കാരെ സ്വീകരിക്കാനുള്ള അടിയന്തര ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിക്കുകയായിരുന്നു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സർക്കാരാണ് ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ ഏർപ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്ക്നിക്കൽ സ്റ്റോപ്പുകൾ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ഈ വണ്ടിക്ക് അനുവദിച്ചിരുന്നത്. എന്നാൽ മുംബൈയിൽ നിന്ന് ട്രെയിൻ പുറപ്പെട്ട ശേഷം യാത്രക്കാർ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാർ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിപ്പിച്ചത്. 

എന്നാൽ ഈ വിവരം ജില്ല കലക്ടറുൾപ്പെടെ ബന്ധപ്പെട്ടവർ അറിയുന്നത് മനോരമ ന്യൂസ് വാർത്ത പുറത്തു വന്ന ശേഷമാണ് . പതിനൊന്നരയോടെ തഹസീൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിലെത്തി.

ഇതര ജില്ലക്കാരായ യാത്രക്കാരെ എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തി. യാത്രക്കാരെ ക്വാറൻറീൻ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കുള്ള മെഡിക്കൽ സംഘവും സ്റ്റേഷനിലെത്തിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...