ഉത്രയ്ക്ക് മുന്‍പും പാമ്പുകടിയേറ്റു; അന്വേഷണം മുറുകി: മകനെ സൂരജ് കൊണ്ടുപോയി

kollma-snake-bite-deth-1
SHARE

കൊല്ലം അ‍ഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ജില്ലാ ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ ഉടന്‍ ചോദ്യം ചെയ്യും. സൂരജ്, ഉത്രയുടെ വീട്ടുകാര്‍ക്ക് എതിരെ നല്‍കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. 

കിടപ്പ് മുറിയില്‍ ഉറങ്ങുകയായിരുന്ന അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ ഈ മാസം ഏഴാം തീയതിയാണ് പാമ്പ് കടിച്ചത്. ശീതികരിച്ച മുറിയുടെ ജനല്‍ അടച്ചിട്ടിരുന്നതിനാല്‍ പാമ്പ് വീടിനുള്ളില്‍ കയറാന്‍ ഒരു സാധ്യതയുമില്ലെന്നാണ് രക്ഷിതാക്കളുടെ വാദം. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു. സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഭാര്യ വീട്ടുകാരുടെ ആരോപണം.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സൂരജിെന വിശദമായി ചോദ്യം ചെയ്യനാണ് തീരുമാനം. ഉത്രയുെട മരണത്തില്‍ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജ് റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. 

ഇതിനിടെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി ഒന്നര വയസുള്ള മകനെ സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...