വിമാനത്തില്‍ കയറും മുന്‍പ് പാസ് നിർബന്ധം; വിമാനക്കമ്പനി ഉറപ്പാക്കണമെന്ന് കേരളം

air-india-flight
SHARE

ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പാസ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിമാനങ്ങളില്‍ നാട്ടിലെത്തുന്നവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണം. 

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെയാണ് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമിറക്കിയത്. വിമാനങ്ങളില്‍ വരുന്നവര്‍ covid19jagratha പോര്‍ട്ടല്‍ വഴി പാസിന് അപേക്ഷിക്കണം. പാസ് എസ്എംഎസ് ആയും ഇ മെയില്‍ ആയും അപേക്ഷകന് നല്‍കും. ഒരു ടിക്കറ്റില്‍ ഒന്നിലധികം പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും പാസ് എടുക്കണം. ബോര്‍ഡിങ് പാസ് നല്‍കുന്ന സമയത്ത് യാത്രക്കാരുടെ പക്കല്‍ കേരളത്തിലേക്കുള്ള യാത്രാപാസ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍ക്ക് കത്ത് നല്‍കും. കേരളത്തിലെ വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡെസ്കില്‍ യാത്രക്കാര്‍ പാസ് കാണിക്കണം. 

വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് സ്വന്തം വാഹനങ്ങളിലും ടാക്സികളിലും വീടുകളിലേക്ക് പോകാം. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിന് ഡ്രൈവര്‍ക്ക് പുറമേ മറ്റൊരാള്‍ക്ക് കൂടി വിമാനത്താവളത്തിലെത്താം. എന്നാല്‍ വിമാനത്തില്‍ വന്ന യാത്രക്കാരനുമായി ശാരീരിക സമ്പര്‍ക്കം ഉണ്ടായാല്‍ സ്വീകരിക്കാനെത്തിയ ആളും ഹോം ക്വാറന്‍റീനില്‍ പോകേണ്ടി വരും. വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് KSRTC സര്‍വീസ് നടത്തും. വിമാനത്തില്‍ വരുന്ന വ്യക്തിക്ക് ഹോം ക്വാറന്‍റീനുള്ള സൗകര്യമില്ലെന്ന് തദ്ദേശ ഭരണവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇയാള്‍ സര്‍ക്കാര്‍ ക്വാറന്‍റീനിലേക്ക് പോകണം. വിമാനത്താവളത്തിലെ പരിശോധനകളില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...