ആശങ്കയായി പ്രവാസി മലയാളികളുടെ മരണം; ഗൾഫിൽ മരിച്ചവരുടെ എണ്ണം 104 ആയി

gulf-covid-malayalee-deaths
SHARE

ഗൾഫിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് മണ്ണാർകാട് സ്വദേശി ജമീഷ് അബ്ദുൽ ഹമീദാണ് ഉമ്മൽഖുവൈനിൽ മരിച്ചത്. ഷാർജ കുവൈത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുപത്തിയഞ്ചുകാരനായ ജമീഷിന്റെ മരണം. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 64 ആയി. രണ്ടു പേരാണ് സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. കൊല്ലം കിളിക്കൊല്ലൂർ സ്വദേശി സാം ഫെർണാണ്ടസും (55) മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണിയുമാണ് മരിച്ചത്. ഇരുവരും സൗദിയിലെ ജുബൈലിലാണ്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 104 ആയി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...