ഒരുവട്ടം വാങ്ങിയാല്‍ പിന്നെ 4 ദിവസം കഴിഞ്ഞ്; മദ്യവിതരണത്തിന് മാര്‍ഗരേഖയുമായി

bevco-2
SHARE

മദ്യവിതരണത്തിനുള്ള ബവ്ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ ഉടന്‍. ഗൂഗിളിന്റെ അംഗീകാരത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ആപ്പ് കൈമാറിയത്.  മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ മാര്‍ഗരേഖയും പുറത്തിറങ്ങി. ഇതനുസരിച്ച് ഒരു ദിവസം വാങ്ങിയാല്‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും  മദ്യം ലഭിക്കുകയുള്ളു.

മദ്യവിതരണത്തിനായി വെര്‍ച്വല്‍ ക്യൂ ആപ്പ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കഴിവില്ലെന്ന് പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചതോടെയാണ് വിശദീകരണവുമായി ഫെയര്‍കോ‍ഡ് ടെക്നോളജീസ് മുന്നോട്ട് വന്നത്. സാങ്കേതിക വശങ്ങളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ‘ബവ് ക്യൂ’ ആപ്പ് ഗൂഗിളിന്റെ അംഗീകാരത്തിനായി കൈമാറിയത്. അംഗീകാരം ലഭിച്ചാല്‍ നാളെയോ മറ്റന്നാളോ ട്രയല്‍ റണ്‍ നടക്കും.   ഉപഭോക്താക്കള്‍  ബവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി  കടകള്‍ തിരഞ്ഞെടുക്കാം. 

തുടര്‍ന്ന് മദ്യം വാങ്ങാനുദ്ദേശിക്കുന്ന സമയം ക്രമീകരിച്ചാല്‍ ആ സമയത്ത് തുറന്നിരിക്കുന് കടകളുടെ വിശദാംശങ്ങളും അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലറ്റ് തിര‍ഞ്ഞെടുക്കന്നതോടെ ടോകണോ ക്യൂആര്‍ കോഡോ ലഭിക്കും. അനുവദിച്ച സമയത്ത് ഇതുമായി ചെന്ന്  പണം കൊടുത്ത് ഇഷടമുള്ള ബ്രാന്‍ഡ്  മദ്യം വാങ്ങാം. മദ്യവിതരണത്തിനായുളള സര്‍ക്കാര്‍ മാര്‍ഗരേഖയും പുറത്തിറങ്ങി ഇതനുസരിച്ച് ഒരു ദിവസം 3 ലിറ്റര്‍ വരെ മദ്യം വാങ്ങാം പിന്നീട് നാല് ദിവസത്തിനപ്പുറം മാത്രംമെ മദ്യം ലഭിക്കുകയുള്ളു. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്.എം.എസ് അയച്ച് ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ചും മദ്യം വാങ്ങാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...