മദ്യക്കടകള്‍ വരുമാനത്തിനായി തുറക്കേണ്ട; വ്യാജവാറ്റ് പെരുകുന്നതിൽ ആശങ്ക: ഐസക്

thomas-isaac-1
SHARE

മദ്യക്കടകള്‍ സംസ്ഥാനത്തിന്റെ വരുമാനത്തിനായി തുറക്കേണ്ടന്ന്  ധനമന്ത്രി ഡോ.തോമസ് ഐസക്. വ്യാജവാറ്റ് പെരുകുന്നതിലാണ് തന്റെ ആശങ്കയെന്നും തോമസ് ഐസക് പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തു മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന മൊബൈൽ ആപ്പായ ബവ് ക്യൂവില്‍ അനിശ്ചിതത്വം തുടരുന്നു. ബവ് ക്യു അപ്്ലോഡ് ചെയ്യുന്നതായുള്ള സൂചന ഫെയര്‍കോഡ് കമ്പനി ഫെയ്സ്ബുക്കിലൂടെ നല്‍കിയെങ്കിലും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ ബെവ്കോ. 

ആപിനെക്കുറിച്ചുള്ള ചോദ്യത്തിനെക്കുറിച്ച് ഉറപ്പില്ലാതെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.  ആപ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരം റിപ്പോര്‍ട്ടറോട് വ്യക്തിപരമായി പറയാമെന്നായിരുന്നു ടി.പി രാമകൃഷ്ണന്‍റെ മറുപടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...