വിവാദ പ്രസംഗം: ഡിഎംകെ എംപി ആര്‍.എസ്.ഭാരതിയെ അറസ്റ്റ് ചെയ്തു; ജാമ്യം

rs-bharathi-1
SHARE

പട്ടിക ജാതി പട്ടിക വര്‍ഗ നിരോധന നിയമപ്രകാരം അറസ്റ്റിലായ ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ആര്‍.എസ്.ഭാരതിക്കു താല്‍കാലിക ജാമ്യം. കേസ് ഇനി   പരിഗണിക്കുന്നതുവരെയാണ് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. ഇന്നു പുലര്‍ച്ചെയാണ് ചെന്നൈ ആലന്ദൂരിലെ വീട്ടില്‍ നിന്ന് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടി യൂത്ത് വിങിന്റെ പരിപാടിക്കിടെ നടത്തിയ പ്രസംഗമാണ് അറസ്റ്റിന്റെ അടിസ്ഥാനം. മദ്രാസ് ഹൈക്കോടതിയില്‍  പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളർ‍  ജഡ്ജിമാരായത് ദ്രാവിഡ ഭരണത്തിന്റെ ഭിക്ഷയാണെന്ന പരമാര്‍ശമാണ്  വിവാദമായത്. 

പരാമര്‍ശം അപമാനിക്കുന്നതാണെന്നാരോപിച്ചു ആദി തമിഴര്‍ മക്കള്‍ കക്ഷി നേതാവ്  കല്യാണ്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേ സമയം  കേസ് കെട്ടിചമച്ചതാണെന്നും നേരിടുമെന്നും  ഭാരതി പറഞ്ഞു. കഴിഞ്ഞ ദിവസം  ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരെ അഴിമതിക്കേസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഭാരതി ആരോപിച്ചു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...