കോവിഡ് മരുന്നിന്‍റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന; പ്രതീക്ഷ

china-vaccine
SHARE

മനുഷ്യരില്‍ നടത്തിയ കോവിഡ് പ്രതിരോധമരുന്ന് പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയമെന്ന് ചൈനയിലെ മരുന്ന് കമ്പനി.  പരീക്ഷണത്തിന് വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷം നേടിയതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിലെ ലേഖനത്തിലുണ്ട്. ജിയാങ്സു സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് മരുന്ന് വികസിപ്പിക്കുന്നത്. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 108പേര്‍ക്കാണ് മരുന്ന് നല്‍കിയത്. ഇവരില്‍ വൈറസിനെതിരായ ആന്‍റിബോഡി സൃഷ്ടിക്കപ്പെട്ടു. മരുന്ന് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു. ആറുമാസത്തിനകം പരീക്ഷണത്തിന്‍റെ അന്തിമഫലം പുറത്തുവിടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...