കേന്ദ്ര പാക്കേജ് ക്രൂര തമാശ; സർക്കാരിന്റെ കയ്യില്‍ പ്ലാൻ ഇല്ല: സോണിയ ഗാന്ധി

sonia-gandhi-opposition-lea
SHARE

ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയെ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കേന്ദ്രത്തിന്‍റെ സാമ്പത്തിക പാക്കേജ് ക്രൂരമായ തമാശയാണ്. ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ വ്യക്തമായ രൂപരേഖയില്ലെന്നും സോണിയാഗാന്ധി വിമര്‍ശിച്ചു. 

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് സോണിയാഗാന്ധിയുടെ വിമര്‍ശനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലീഗ് ജനറല്‍ സെക്രട്ടറി പികെ കു​ഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി തുടങ്ങി 22 പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...