പെരുന്നാളിന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9 വരെ

eid-1
SHARE

പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ സമ്പൂര്‍ണലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ. ഈദ് ഗാഹുകളില്ല. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ത്തന്നെ നടത്തണം. 

ആഭ്യന്തരവിമാനയാത്രക്കാര്‍ക്കും 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നോരണ്ടോ ദിവസത്തെ ബിസിനസ് യാത്രയ്ക്കെത്തുന്നവര്‍ക്ക് ഇളവ് ലഭിക്കും. കേരളത്തില്‍നിന്ന് വിദേശത്ത് ജോലിക്ക് പോകേണ്ടവര്‍ക്കായി പ്രത്യേകപോര്‍ട്ടല്‍. ആരോഗ്യപരിശോധനാസര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. 

∙ സംസ്ഥാനത്ത് ഒറ്റയടിക്ക് 42 പേര്‍ക്ക് കോവിഡ് 

സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം

കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4

കോട്ടയം 2 കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1

ഇന്ന് രോഗം സ്ഥിരീകരിച്ച 40 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍

സമ്പര്‍ക്കംവഴി രണ്ടുപേര്‍ക്ക് കോവിഡ്; ഒരാള്‍ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകന്‍

∙ കോവിഡ് രോഗികള്‍ 200 കടന്നു

സംസ്ഥാനത്ത് 216 പേര്‍ ചികില്‍സയില്‍; ഇതുവരെ രോഗം ബാധിച്ചത് 732 പേര്‍ക്ക്

∙ ഗുരുതരസാഹചര്യം : മുഖ്യമന്ത്രി

സംസ്ഥാനം ഇതുവരെ നേരിട്ടതിനേക്കാള്‍ ഗുരുതരമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി

'പരിഭ്രമിക്കാനോ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനോ സര്‍ക്കാര്‍ തയാറല്ല'

'ആപത്ത് മുന്നില്‍ക്കണ്ടുതന്നെ പുറത്തുനിന്നെത്തുന്നവരെ സംരക്ഷിക്കും'

'നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഒരുമയും ഐക്യവുമാണ് ഈ ഘട്ടത്തില്‍ വേണ്ടത് '

∙  SSLC, പ്ലസ് ടു പരീക്ഷാമാര്‍ഗരേഖ

കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേകഇരിപ്പിടം

ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലെ കുട്ടികള്‍ക്കും പ്രത്യേകക്രമീകരണം

മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം

പരീക്ഷാകേന്ദ്രത്തില്‍ എല്ലാവര്‍ക്കും തെര്‍മല്‍ സ്ക്രീനിങ്; മാസ്ക് നിര്‍ബന്ധം

പരീക്ഷയ്ക്കെത്താന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷയ്ക്കൊപ്പം വീണ്ടും അവസരം

∙ ഗുരുവായൂരില്‍ കല്യാണമില്ല

ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാവുന്ന സാഹചര്യമില്ല : മുഖ്യമന്ത്രി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...