കേന്ദ്രത്തെ തള്ളി; ആഭ്യന്തര വിമാനയാത്രികര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധം

air-india-flight
SHARE

സംസ്ഥാനത്ത് എത്തുന്ന ആഭ്യന്തരവിമാനയാത്രക്കാര്‍ക്കും 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി. എന്നാൽ ഒന്നോരണ്ടോ ദിവസത്തെ ബിസിനസ് യാത്രയ്ക്കെത്തുന്നവര്‍ക്ക് ഇളവ് ലഭിക്കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ വേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. 

കേരളത്തില്‍നിന്ന് വിദേശത്ത് ജോലിക്ക് പോകേണ്ടവര്‍ക്കായി പ്രത്യേകപോര്‍ട്ടല്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപരിശോധനാസര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...