പാക്കിസ്ഥാനില്‍ വിമാനദുരന്തം; തകർന്ന് വീണത് ജനവാസകേന്ദ്രത്തിൽ; വിഡിയോ

Pakistan-plane-about-to-lan
SHARE

പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിക്ക് സമീപം തകര്‍ന്നുവീണു. 99 യാത്രക്കാരും 8 ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 107 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് തൊട്ട് മുന്‍പ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക്  പൈലറ്റ് അറിയിച്ചിരുന്നു. <അപകടത്തെക്കുറിച്ച് അന്വേഷണത്തിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു.

ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് പാക്കിസ്ഥാനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ലാഹോറില്‍ നിന്ന് കറാച്ചിക്ക് പോയ വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്.  ജിന്ന വിമാനത്താവളത്തിന് സമീപമുള്ള മോഡല്‍ കോളനിയിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. പി.കെ 8303 എയര്‍ബസ് എ–320 വിമാനമാണ് തകര്‍ന്നത്. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ലാന്‍ഡിങ്ങിന് ഒരു മിനിറ്റ് മുന്‍പ് മാത്രമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് പാക്കിസ്ഥാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. 

നിരവധി വീടുകള്‍ അഗ്നിക്കിരയായി. പാക് സൈന്യത്തിന്‍റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. 2016ല്‍ അബോട്ടാബാദില്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 47 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം പാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണ് കറാച്ചി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...