മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 2,940 രോഗികള്‍; ഞെട്ടിക്കുന്ന വര്‍ധന

screening-of-residents-at-a
SHARE

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്ന് 2940 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 44,582 ആയി. 24 മണിക്കൂറിനിടെ 63 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 1517 ലേക്ക് ഉയർന്നു. മുംബൈയിൽ ഇന്ന് 1517 കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച ധാരാവിയിൽ രോഗികൾ 1478 ആയി.

ഗുജറാത്തില്‍ ഇന്ന് 373 രോഗികള്‍. 29 മരണമാണ് സംഭവിച്ചത്. ഇതോടെ ആകെ രോഗികള്‍ 13,273 ആയി. മരണ സംഖ്യ 802. അഹമ്മദാബാദില്‍ മാത്രം ഇതുവരെ 645 മരണം ഉണ്ടായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...