പരീക്ഷ കഴിഞ്ഞ് കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ; മാർഗരേഖ ഇങ്ങനെ

cm-sslc-exam-1
SHARE

‌എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാമാര്‍ഗരേഖ പുറത്തിറക്കി. കണ്ടെയ്ന്‍‍െമന്റ് സോണുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കും. ഹോം ക്വാറന്റീനില്‍ ആളുകളുള്ള വീടുകളിലെ കുട്ടികള്‍ക്കും പ്രത്യേകസൗകര്യം നൽകും. എല്ലാവര്‍ക്കും തെര്‍മല്‍ സ്ക്രീനിങ് നടത്തും. വൈദ്യപരിശോധന വേണ്ടവര്‍ക്ക് നല്‍കും. 

മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ ആവശ്യമാണ്. പരീക്ഷ എഴുത്തുന്ന കുട്ടികള്‍ തിരികെ വീട്ടിലെത്തി കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ. പരീക്ഷാകേന്ദ്രം മാറ്റാന്‍ 10920 കുട്ടികള്‍ അപേക്ഷ നല്‍കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏതെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. ഇവര്‍ക്ക് സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...