രണ്ടുപേര്‍ കൂടി മരിച്ചു; ഗൾഫിൽ മലയാളികളുടെ മരണം നൂറായി

covid-uae-pv-abdul-azee-cov
ചിത്രത്തിന്റെ വലതുഭാഗത്ത് പി.വി.അബ്ദുല്‍ അസീസ്
SHARE

അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം നൂറായി. യുഎഇയില്‍ മാത്രം 62 മലയാളികള്‍ മരിച്ചു. കുവൈത്ത് 18, സൗദി 17, ഒമാന്‍ 2, ഖത്തര്‍ 1 എന്നിങ്ങനയാണ് കണക്ക്. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികളാണ് മരിച്ചത്. പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള അജ്മാനിൽ മരിച്ചു. 57 വയസായിരുന്നു. സ്വകാര്യ എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം 26 നാണ് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പി.വി.അബ്ദുല്‍ അസീസ് സൗദിയിലെ ദമാമിലാണ് മരിച്ചത്.  52 വയസ്സായിരുന്നു.  20 വര്‍ഷത്തോളമായി സ്വകാര്യ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 17 ആയി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...