സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി; ഡേറ്റ നശിപ്പിക്കും; സര്‍ക്കാരിന്റെ പുതിയ നീക്കം

കോവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ ഡേറ്റ ശേഖരണവും  വിശകലനവും സി.ഡിറ്റ് നടത്തും. സ്പ്രിന്‍ക്ലറുമായി  ഇനി കരാര്‍ ആപ്ലിക്കേഷന്‍ അപ്ഡേഷന് മാത്രമേ ഉണ്ടാകൂ. സ്പ്രിന്‍ക്ലറിന്റെ പക്കലുളള ഡേറ്റ നശിപ്പിക്കാന്‍ നിര്‍ദേശിച്ചെന്ന് സര്‍ക്കാര്‍. ഡേറ്റ ശേഖരിക്കാന്‍ രോഗിയുടെ അനുമതിപത്രം വാങ്ങുമെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിഡിയോ സ്റ്റോറി കാണം. 

ഹര്‍ജികള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി.  ചെന്നിത്തലയുടെയും കെ.സുരേന്ദ്രന്റെയും ഹര്‍ജികള്‍ നിലനില്‍ക്കില്ല. രണ്ടും ഊഹാപോഹം അടിസ്ഥാനമാക്കിയുളളത്. പൗരന്റെ സ്വകാര്യതയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി.