അടച്ച വഴി തുറന്നു; ലോക്ഡൗൺ ലംഘിച്ച് തമിഴ്നാട്-കേരള അതിർത്തിയിലൂടെ യാത്ര; വിഡിയോ

illegal-travel-border
SHARE

കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച്  തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും സംഘങ്ങളുണ്ട്.

തമിഴ്നാട് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 17 ജില്ലകളില്‍ നാലെണ്ണം കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കോയമ്പത്തൂര്‍, തിരുപ്പൂരില്‍ , തിരുനെല്‍വേലി, േതനി ജില്ലകളില്‍ മാത്രം മുന്നൂറിലേറെ രോഗികളുണ്ട്. ഇവിടെ നിന്ന് വൈറസ് കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാനുള്ള സുരക്ഷയും ജാഗ്രതയും കൂട്ടിയിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും.

പാലക്കാട് ഇടുക്കി കൊല്ലം ,തിരുവനന്തപുരം ജില്ലകളാണ്  തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ പാലക്കാടുമായി അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂരാണ് തമിഴ്നാട്ടില്‍ രോഗികളുെട എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.  ക്ലസ്റ്റര്‍ വ്യാപനവും സ്ഥിരീകരിച്ചു.  പാലക്കാട്ടുകാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന നഗരം കൂടിയാണ് കോയമ്പത്തൂര്‍. ചികില്‍സ അടക്കമുള്ള കാര്യങ്ങള്‍ക്ക് വന്നുപോകുന്നവരുടെ എണ്ണം പോലും സര്‍ക്കാരുകളുടെ  അടുത്ത് കൃത്യമായില്ല. 

പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും  ഇടവഴികള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാട്ടിലൂടെയും െതങ്ങിന്‍തോപ്പുകളിലൂടെയും  നിര്‍ബാധം ആളുകള്‍ അതിര്‍ത്തി കടക്കുന്നുണ്ട്. സമാന അവസ്ഥയാണ് ഇടുക്കിയിലും മൂന്നാര്‍,നെടുങ്കണ്ടം, ബോഡിമേട്ട്, കുമളി ഭാഗങ്ങളിലെ ആളുകള്‍ക്ക് തമിഴ്നാട്ടിലെ തേനി, കമ്പം  ടൗണുകളിലെത്താതെ ദൈനംദിന ജീവിതം സാധ്യമല്ല. ചികില്‍സയും  കാര്‍ഷിക വിളകളുടെ വിപണനവുമടക്കം  ഇവിടത്തുകാര്‍ ആശ്രയിക്കുന്നത് തേനിയെയാണ്.  പ്രധാന റോഡ് അടച്ചതോടെ ഊടു വഴികളിലൂടെ നിരവധി പേരാണ് ദിവസവും  കമ്പത്തും തേനിയുലുമെത്തുന്നത്. ഇടുക്കിയിലെ തോട്ടങ്ങളില്‍ ജോലിക്കായി തമിഴ്നാട്ടില്‍ നിന്നും ആളുകളെത്തുന്നുണ്ട്.

40 പേർ ചികില്‍സയിലുളള േതനിയുമായി സമ്പര്‍ക്കമുണ്ടാകുന്നത്  സ്ഥിതി ഗുരുതരമാക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കൊല്ലവുമായി അതിര്‍ത്തി പങ്കിടുന്ന തെങ്കാശി ജില്ലയെ യെല്ലോ സോണിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണവും കുറവ്. കന്യാകുമാരിലും രോഗികളുള്ളതിനാല്‍ തിരുവനന്തപുരത്ത് കര്‍ശന നിരീക്ഷണവും നിയന്ത്രണവും  ദീര്‍ഘകാലം തുടരേണ്ടിവരും. നിയന്ത്രണങ്ങളില്‍ ഇളവ്  നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...