'ഈ സഹായം ഒരിക്കലും മറക്കില്ല'; ഇന്ത്യയ്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്

trump-modi
SHARE

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈ‍‍ഡ്രോക്സിക്ളോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‍ക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിച്ച ട്രംപ്, സഹായം ഒരിക്കലും മറക്കില്ലെന്ന് ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ നേതൃത്വം ഇന്ത്യയെ മാത്രമല്ല, മാനവികതയെയും സഹായിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഡമാണെന്നും മോദി പറഞ്ഞു. ഹൈഡ്രോക്സിക്ളോറോക്വിന്‍ കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയന്ത്രണം നീക്കിയതിന് പിന്നാലെ അമേരിക്കയുടെ ഓര്‍ഡര്‍ പ്രകാരം ഗുജറാത്തിലെ മൂന്നു കമ്പനികള്‍ മൂന്നു കോടി ഡോസ് മരുന്ന് കയറ്റുമതി ചെയ്യാന്‍ നടപടി തുടങ്ങി.

അമേരിക്കയിൽ കോവിഡ്‌ ബാധിച്ചു 11 ഇന്ത്യക്കാർ മരിച്ചു. നാല് സ്ത്രീകളടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരിൽ പത്തുപേരും ന്യൂയോർക്കിൽ ഉള്ളവരാണ്.  നാലുപേർ ടാക്സി ഡ്രൈവരമാരാണ്.  ഫ്ലോറിഡയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ സെൽഫ് ക്വാറന്റിനിലാണ്. ഉത്തരാഖൻഡ്‌, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷനും സഹായവുമായി രംഗത്തുണ്ട്. അതിനിടെ കോവിഡിനെ രാഷ്ട്രീയ വൽക്കരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന അമേരിക്കൻ പ്രസിഡന്റിനോട് പറഞ്ഞു. എല്ലാ രാജ്യങ്ങളും ഒരു പോലെയാണെന്നും തങ്ങൾക്ക് വർണാന്ധത ഇല്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. നേരത്തെ ലോകാരോഗ്യ സംഘടന ചൈനയെയാണ് പിന്താങ്ങുന്നതെന്ന് പറഞ്ഞ ട്രംപ് യുഎന്നിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...