സംഘടനകള്‍ വിതരണം നിര്‍ത്തി; ഭക്ഷണംകിട്ടാതെ തെരുവുജീവിതങ്ങള്‍; കണ്ണീർകാഴ്ച

food-issue-pta
SHARE

സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം മുടങ്ങിയപ്പോള്‍ പത്തനംതിട്ടതിട്ടയില്‍ തെരുവിലെ താമസക്കാര്‍ ഉച്ചഭക്ഷണത്തിന് കാത്തിരുന്നത് മണിക്കൂറുകള്‍. മനോരമന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍കൊണ്ടുവന്നതോടെ തഹസില്‍ദാര്‍ നേരിട്ടെത്തി തെരുവിലെ ആളുകളെ ക്യാമ്പിലേയ്ക്ക് മാറ്റി. കമ്മ്യൂണിറ്റി കിച്ചന്‍നടത്തിപ്പില്‍ പത്തനംതിട്ട നഗരസഭയുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് തുടക്കംമുതല്‍ പരാതിയുണ്ട്. 

ഇന്നലെവരെ ഈ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയത് വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളാണ്. അതുനിലച്ചതോടെ മണിക്കൂറുകളഓളമാണ് ഇവര്‍ ഉച്ചഭക്ഷണത്തിന് കാത്തിരുന്നത്. വാര്‍ത്തയായപ്പോള്‍ തഹസില്‍ദാര്‍ നേരിട്ടെത്തി നടപടി സ്വീകരിച്ചു. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലയുടെ പലമേഖലകളിലും ഇത്തരത്തില്‍ ആളുകള്‍ ഭക്ഷണം കിട്ടിതെ കഷ്ടപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...