നിർണായക പരീക്ഷണത്തിന് കേരളം; രോഗം ഭേദമായവരുടെ പ്ലാസ്മ രോഗിക്ക്; രാജ്യത്ത് ആദ്യം

covid-test
SHARE

രോഗം ഭേദമായവരുടെ ശരീരത്തില്‍ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ച് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികില്‍സിക്കുന്ന പ്ളാസ്മാ തെറപ്പിക്ക് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് തുടക്കമാകുന്നു. രോഗം ഭേദമായവരോട് പ്ളാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത ആരായുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ക്യൂബന്‍ മരുന്നുപയോഗിക്കുന്നതിനും സമൂഹ വ്യാപന പഠനത്തിനും കേരളത്തിന് ഐ സി എം ആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. 

രോഗം ഭേദമായ വ്യക്തിയുടെ ശരീരത്തില്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികില്‍സിക്കുന്ന 'കോണ്‍വലസെന്റ് സെറ' ചികില്‍സാരീതിക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെ‍ഡിക്കല്‍ റിസര്‍ച്ചിന്റെ  അനുമതി ലഭിച്ചിരിക്കുന്നത്. രോഗം ഭേദപ്പെട്ട ആളുടെ ശരീരത്തിലെ ആന്റിബോഡി അളവ് തൃപ്തികരമെങ്കില്‍ ആ വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെ രക്തത്തില്‍ നിന്ന് പ്ളാസ്മ വേര്‍തിരിച്ചെടുക്കും. 

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഈ ചികില്‍സാ രീതിക്ക് അനുമതി നല്കിയിട്ടുണ്ട്.  കേരളത്തില്‍ രോഗികളില്‍ പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ഒാഫ് ഇന്ത്യയുടെയടക്കം അനുമതി ലഭിക്കാനുണ്ട്.  ആന്റിബോഡി പരിശോധനയ്ക്കുള്ള കിറ്റുകളും എത്തണം. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നാളജിയാണ് ആന്റിബോഡി പരിശോധന നടത്തുക. വിജയ സാധ്യത നിര്‍ണയിച്ചിട്ടില്ലെങ്കിലും ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ രോഗികളില്‍ ഫലപ്രദമായിരുന്നെന്നാണ് വിലയിരുത്തല്‍. കോവിഡ് രോഗികളില്‍ ക്യൂബന്‍ മരുന്നായ ഇന്‍ര്‍ഫെറോണ്‍ അല്‍ഫ 2 ബി ഉയോഗിക്കുന്നതിനും ആന്റിബോഡി പരിശോധനയിലൂടെ സമൂഹവ്യാപനം ഉണ്ടോയെന്ന് പഠിക്കുന്നതിനും  സംസ്ഥാനത്തിന് ഐ സി എം ആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...