കോവിഡ് ബാധിച്ച് 74,697 പേര്‍ മരിച്ചു; അമേരിക്കയില്‍ മരണം പതിനായിരം കടന്നു

covid-usa-03
SHARE

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74000 കടന്നു. 74,697പേരാണ് ഇതുവരെ മരിച്ചത്. 13,46,566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണം പതിനായിരം കടന്നു. 24 മണിക്കൂറനിടെ 1,243 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 10,871 ആയി. രോഗികളുടെ എണ്ണം 3,67,004 ആണ്.  ഇറ്റലിയില്‍ 16,523 പേരും സ്പെയിനില്‍ 13,341 പേരും മരിച്ചു. ഫ്രാന്‍സിലും മരണസംഖ്യ അതിവേഗം ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 833 പേര്‍ ഇവിടെ മരിച്ചു. ആകെ മരണം 8,911 ആയി. ബ്രിട്ടനില്‍ 5,373 പേരും ഇറാനില്‍ 3,739 പേരും ചൈനയില്‍ 3,331 പേരുമാണ് ഇതുവരെ മരിച്ചത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച  1,031 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 1,941 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്നലെ മരണസംഖ്യയില്‍ നേരിയ വര്‍ധനവുണ്ടായി. 636 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 16,523 ആയി എങ്കിലും വൈറസിന്റെ വ്യാപനം കുറയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ഫ്രാന്‍സില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 833 പേര്‍ക്ക് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായി. ഫ്രാന്‍സില്‍ ഇതുവരെ 8,911 പേര്‍ മരിച്ചു.

ഇറ്റലിക്കും സ്പെയനിനും പിന്നാലെ അമേരിക്കയിലും കോവിഡ് മരണം പതിനായിരം കടന്നു. അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ആളുകള്‍ മരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. വെന്റിലേറ്ററുകളും മാസ്കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം  കോവിഡ് രൂക്ഷമായി ബാധിച്ച ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് വന്‍തോതില്‍ ഉയരുന്നില്ല. പുതിയ രോഗികളുടെ എണ്ണത്തിലും നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 ഡോളര്‍ പിഴ ഈടാക്കുമെന്നും മേയര്‍ വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...