രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; മുംബൈയിൽ രോഗികളുടെ എണ്ണം 500 കവിഞ്ഞു

covid-mumbai-04
SHARE

ഇന്ത്യയില്‍ കോവിഡിന്റെ വ്യാപനം കൂടുന്നു. ആകെ മരണസംഖ്യ 132 ആയി. 4281 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന 44 കാരിക്കാണ് കോവിഡ്. രാജ്യം കോവിഡ് വ്യാപനത്തിന്റെ  രണ്ടും മൂന്നും ഘട്ടത്തിനിടയിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗ് സമ്മേളനത്തെ കോവിഡ് വ്യാപനവുമായി ചേർത്ത് വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ ജമിയത് ഉലമ അൽ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഡോക്ടർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ഡോക്ടർമാർക്കും മലയാളികളുൾപ്പെടെ 16 നഴ്സുമാർക്കുമാണ് ഇവിടെ വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. അതേസമയം ലോക്ക് ഡൗൺ നീട്ടാനുള്ള നീക്കങ്ങൾ തെലങ്കാന, ഉത്തർപ്രദേശ് സർക്കാരുകൾ തുടങ്ങി. മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു. 34 പേരാണ് ഇതുവരെ മുംബൈയില്‍മാത്രം മരിച്ചത്. അതേസമയം നിരീക്ഷണത്തില്‍ തുടരുന്ന മുഴുവന്‍ നഴ്സുമാരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...